സായിപ്പിന്റെ അഹങ്കാരത്തിന് ബാറ്റ് കൊണ്ട് യുവി മറുപടി കൊടുത്തിട്ട് ഇന്നേക്ക് 15 വർഷം
സായിപ്പിന്റെ അഹങ്കാരത്തിന് ബാറ്റ് കൊണ്ട് യുവി മറുപടി കൊടുത്തിട്ട് ഇന്നേക്ക് 15 വർഷം
വർഷങ്ങൾ എത്രയോ കടന്നു പോയി. അതിന് ശേഷവും പല താരങ്ങളും ഒരു ഓവറിൽ ആറു സിക്സറുകൾ പറത്തി. എന്നിട്ടും അത് ഒന്നും ഒരു ക്രിക്കറ്റ് ആരാധകനെയും ഹരം കൊള്ളിച്ചിരുന്നില്ല. അത് ഒന്നും ആൻഡ്രൂ ഫ്ലിന്റോഫിന്റെ അഹങ്കാരത്തിന് സ്റ്റുവർട് ബ്രോഡിനെ അതിർത്തിക്ക് അപ്പുറം ആറു തവണ പായിച്ച യുവിയേക്കാൾ മനോഹരമായിരുന്നില്ല.
2007 സെപ്റ്റംബർ 19, സെമി ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ ഇന്ത്യക്ക് ജയം അനിവാര്യം.ടോസ് നേടിയ മഹി ബാറ്റിംഗ് തെരെഞ്ഞെടുത്തു. സേവാഗും ഗംഭീറും തകർത്തടിച്ചു. ഉത്തപ്പാ വന്നപോലെ മടങ്ങി . ഗംഭീറിന്റെ സേവാഗിന്റെയും ഫിഫ്റ്റിയുടെ മികവിൽ ഇന്ത്യ 16.4 ഓവറിൽ 155/3.വന്ന പാടെ ഫോർ അടിച്ച ആ ഇടകയ്യൻ ഒരു സൂചന നൽകി
18 ആം ഓവർ എറിഞ്ഞതിന് ശേഷം ഫ്ലിന്റോഫ് അയാൾക്ക് നേരെ വിരൽ ചൂണ്ടി ഇങ്ങനെ പറഞ്ഞു.
"I will cut your throat off"
യുവി ആദ്യം തന്റെ സ്വതസിദ്ധമായ ശൈലിയിൽ തന്നെ ഫ്ലിന്റോഫിനോട് ഇങ്ങനെ പറഞ്ഞു
" You see this bat in my hand. You know where I am gonna hit you with this bat?"
ഒടുവിൽ അമ്പയർമാർ ചേർന്നു രംഗം ശാന്തമാക്കുന്നു.19 മത്തെ ഓവർ എറിയാൻ സ്റ്റുവർട് ബ്രോഡ് എത്തുന്നു. തന്റെ ബാറ്റ് കൊണ്ട് തനിക്ക് എന്ത് സാധിക്കുമെന്ന് യുവി പിന്നീട് അങ്ങോട്ട് കാണിച്ചു കൊടുക്കുകയായിരുന്നു. ബ്രോഡിന്റെ ആദ്യം പന്ത് ചെന്ന് വീണത് ഡർബനും കടന്നു 103 മീറ്റർ അകലെ. രണ്ടാം പന്തിൽ തന്റെ ട്രേഡ് മാർക്ക് ഷോട്ടായാ ഫ്ലിക്കിലൂടെ ഒരിക്കൽ കൂടി പന്ത് നിലം തൊടാതെ ഗാലറിയിലെത്തി.മൂന്നാം പന്ത് ലോങ് ഓഫീലൂടെ ഗാലറിയിൽ. നാലാം പന്തിൽ "Around the wicket" വന്ന ബ്രോഡ് ഒരിക്കൽ കൂടി പോയിന്റിലൂടെ ഗാലറിയിയിലേക്കെത്തി.അഞ്ചാമത്തെ പന്തിന് മുന്നേ ബ്രോഡിന് ക്യാപ്റ്റൻ കോളിങവുഡ് വേണ്ട നിർദേശങ്ങൾ നൽകുന്നു. നിർദേശങ്ങളെല്ലാം വിഫലമാക്കികൊണ്ട് അഞ്ചാം പന്തും ഗാലറിയിലേക്ക്. ഇനി ഒരു പന്ത് മാത്രം ബാക്കി ,ആയുധങ്ങളെല്ലാം എല്ലാം വെച്ചു കീഴടങ്ങിയ ബ്രോഡിന്റെ ആ പന്തും സിക്സർ പറത്തി യുവി ചരിത്രം സൃഷ്ടിച്ചരിക്കുന്നു.
തന്റെ ബാറ്റ് കൊണ്ട് താൻ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് നിമിഷങ്ങൾക്ക് മുമ്പേ ഫ്ലിന്റോഫിനോഡ് പറയുമ്പോൾ ഫ്ലിന്റോഫോ,ബ്രോഡോ ഇംഗ്ലണ്ട് ടീമോ പ്രതീക്ഷിച്ചു കാണുമോ അയാളുടെ ബാറ്റിൽ നിന്ന് ഇങ്ങനെ ഒരു മറുപടിയുണ്ടാകുമെന്ന്. പണ്ട് തന്റെ ഓവറിൽ അഞ്ചു സിക്സറുകൾ പായിച mascernhas ന്നോടുള്ള പ്രതികാരം കൂടിയാണ് യുവിയെ അന്ന് വീട്ടിയത്.
യുവിയുടെ ഈ ഒരു ഇന്നിങ്സിന്റെ വലുപ്പം അറിഞ്ഞത് ഇംഗ്ലണ്ട് ഇന്നിങ്സ് അവസാനിച്ചപ്പോളായിരുന്നു. ഇന്ത്യയുടെ 218 റൺസിന് ഇംഗ്ലണ്ട് 200 എന്നാ മറുപടി നൽകിയിരുന്നു. ഈ ഒരു ഇന്നിങ്സിൽ യുവി സ്വന്തമാക്കിയ നേട്ടങ്ങൾ ചെറുത് അല്ല.ട്വന്റി ട്വന്റി ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയെറിയ ഫിഫ്റ്റി, അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിലെ ഒരു ഓവറിലെ എല്ലാ പന്തും സിക്സർ പറത്തിയ ആദ്യത്തെ താരം അങ്ങനെ പോകുന്നു നേട്ടങ്ങൾ.
പ്രിയപ്പെട്ട യുവി നിങ്ങളുടെ ഇന്നിംഗ്സിനെ പറ്റി എത്ര വർണിച്ചാലും മതി വരുന്നില്ല .നിങ്ങളുടെ ആ ആറു സിക്സറുകൾ എത്രയോ തവണ കണ്ടാലും മതിയാകുന്നില്ല.നന്ദി യുവി, അത്രമേൽ മനോഹരമായ ഒരു ഇന്നിങ്സ് ഞങ്ങൾക്ക് മുമ്പിൽ കാഴ്ച വെച്ചതിന്, അത്രമേൽ മനോഹരമായ ഷോട്ടുകൾ ഇന്നും കാണുമ്പോഴും പുതുമ നഷ്ടപെടാത്തതിന്,15 വർഷങ്ങളുടെ ആ അതിമാനുഷിക ഇന്നിങ്സ് 15 കൊല്ലമായി ഓർത്തു വെക്കാൻ അവസരം നൽകിയതിന്.
ToOur Whatsapp Group
Our Telegram
Our Facebook Page